രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരണം; രാജസ്ഥാന് പിന്നാലെ പ്രമേയവുമായി ഡല്‍ഹി കോണ്‍ഗ്രസും

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരണം; രാജസ്ഥാന് പിന്നാലെ പ്രമേയവുമായി ഡല്‍ഹി കോണ്‍ഗ്രസും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി വീണ്ടും തിരിച്ചു വരണമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി. ഐകകണ്ഠേന പ്രമേയം പാസാക്കിയതായി ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനില്‍ കുമാര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഈ പ്രതിസന്ധി കാലത്ത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും കഴിയൂ എന്ന് പ്രമേയത്തില്‍ പറയുന്നു. ദ്വിദിന നവ് സങ്കല്‍പ് ശിബിര്‍ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെ ജനങ്ങളെ നേരില്‍ കാണും. ബിജെപിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും ദുര്‍ഭരണവും അഴിമതിയും തുറന്നുകാട്ടുമെന്നും കോണ്‍ഗ്രസിന്റെ ഡല്‍ഹി നേതൃത്വം പറഞ്ഞു. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ കോണ്‍ഗ്രസ് കമ്മിറ്റിയും രാഹുല്‍ തിരിച്ചു വരണമെന്ന് പ്രമേയം പാസാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.