പ്രവാസി വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

പ്രവാസി വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: മൂന്നാമത് ലോകകേരളസഭയോടനുബന്ധിച്ച് മലയാളം മിഷൻ്റെ ആഭിമുഖ്യത്തിൽ പ്രവാസി വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. ചെറുകഥ, കവിത, ലേഖനം എന്നിവയിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതു. 

എട്ടു മുതൽ പന്ത്രണ്ട് വയസുവരെയുള്ളവരെ സബ് ജൂനിയർ വിഭാഗത്തിലും പതിമൂന്ന് മുതൽ പന്ത്രണ്ട് വയസ് വരെയുളളവരെ ജുനിയർ വിഭാഗത്തിലും പത്തൊൻപതു് വയസിനു മുകളിലുള്ളവരെ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നതു്. രചനകൾ ജൂൺ പത്തിനു മുൻമ്പായി [email protected] എന്ന വിലാസത്തിലേക്ക് പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അയക്കേണ്ടതാണ്.

ചെറുകഥ, കവിത മത്സരത്തിന് വിഷയം നിർബന്ധമില്ല. ലേഖനത്തിൻ്റെ വിഷയം "കോവിഡാനന്തര പ്രവാസ ജീവിതം'' എന്നതാണ്. അഞ്ചു പുറത്തിൽ കവിയരുത്. സാഹിത്യ ലോകത്തെ പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറി ആയിരിക്കും വിധിനിര്‍ണ്ണയിക്കുക. വിജയികള്‍ക്ക് ആകര്‍ഷകമായ അക്ഷരസമ്മാനപ്പെട്ടിയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് മലയാളം മിഷൻ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.