ഡെല്‍ഹി മെട്രൊ ട്രെയിനില്‍ തീയും പുകയും; പരിഭ്രാന്തരായി യാത്രക്കാര്‍

ഡെല്‍ഹി മെട്രൊ ട്രെയിനില്‍ തീയും പുകയും; പരിഭ്രാന്തരായി യാത്രക്കാര്‍

ന്യൂഡല്‍ഹി: ഡെല്‍ഹി മെട്രോ ട്രെയിനില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഇന്ന് വൈകുന്നേരമാണ് സംഭവം. യമുന ബാങ്ക് സ്റ്റേഷനടുത്തു വച്ചാണ് മെട്രോ ട്രെയിനില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.

കുറച്ചു നേരത്തേക്ക് ഇതോടെ ബ്ലൂലൈനില്‍ മെട്രോ ഗതാഗതം തടസപ്പെട്ടു. തീയും പുകയും ഉയര്‍ന്നത് സാങ്കേതിക പ്രശ്‌നമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

മെട്രോ ട്രെയിനിന്റെ മുന്‍ഭാഗത്തെ ബോഗിയില്‍ നിന്നാണ് പുക ഉയര്‍ന്നത്. യാത്രക്കാരെ മെട്രോ ട്രെയിനില്‍ നിന്നു പിന്നീട് ഒഴിപ്പിച്ചു. സുരക്ഷ സംവിധാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ് ഡല്‍ഹി മെട്രെ റെയില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.