ലോക ഭക്ഷ്യ സുരക്ഷാ ദിനം, ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി

ലോക ഭക്ഷ്യ സുരക്ഷാ ദിനം, ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി

യുഎഇ: ലോകഭക്ഷ്യസുരക്ഷാ ദിനത്തില്‍ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. എമിറേറ്റിലെ സാമൂഹിക ആരോഗ്യം പരിപോഷിപ്പിക്കുന്നതിന് സുരക്ഷിതവും ഉയർന്ന നിലവാരമുളളതുമായ ഭക്ഷണം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ പ്രാധാന്യം പരിപാടിയില്‍ വിഷയമായി. സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം എന്ന വിഷയത്തില്‍ ശില്‍പശാലകളും സംഘടിപ്പിച്ചു. 

ഭക്ഷ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ മികച്ച മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ദുബായ് മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി 2018 മുതലാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനത്തില്‍ ദുബായ് മുനിസിപ്പാലിറ്റി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.