പാലക്കാട്: തന്റെ ഫ്‌ളാറ്റില്‍ നിന്നും പട്ടാപ്പകല്‍ സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്. പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നും പൊലീസാണെന്ന പേരില്‍ ഒരു സംഘം ആളുകളെത്തിയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയത്.
സംഘത്തിലെ ആര്‍ക്കും യൂണിഫോമോ ഐഡി കാര്‍ഡോ ഉണ്ടായിരുന്നില്ല. ഒരു സ്ത്രീ സത്യം പറഞ്ഞാല്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയാണെന്ന്. തന്റെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാണെന്നും സ്വപ്ന പറഞ്ഞു.
ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്‌ളാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാവിലെ മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടു പോയതെന്നും സ്വപ്‌ന പറഞ്ഞു.
രാവിലെ പത്തു മണിയോടെ വീട്ടില്‍ വച്ച് സ്വപ്ന മാധ്യമങ്ങളെ കണ്ടത്. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വെളിപ്പെടുത്താനുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം പതിനഞ്ച് മിനിട്ടിനുള്ളില്‍ സരിത്തിനെ ഒരു സംഘം ആളുകളെത്തി ഇവിടെ നിന്നും തട്ടിക്കൊണ്ടു പോവുകയായിരുന്നു.
വെള്ള സ്വിഫ്ട് കാറിലാണ് സംഘം എത്തിയത്. ഫോണ്‍ പോലും എടുക്കാനുള്ള സാവകാശം നല്‍കിയില്ലെന്നും സത്യം പറഞ്ഞതിന്റെ പേരില്‍ തന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്നും സ്വപ്ന പറഞ്ഞു. അതേസമയം വന്നവരെ കുറിച്ച് കുടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.