'മാസ്‌കില്ലെങ്കില്‍ പറക്കേണ്ട': വിമാന യാത്രയ്ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഡിജിസിഎ

'മാസ്‌കില്ലെങ്കില്‍ പറക്കേണ്ട': വിമാന  യാത്രയ്ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഡിജിസിഎ

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചു.

മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി കണക്കാക്കും. ഇത്തരത്തിലുള്ള യാത്രക്കാരെ വിമാനം പുറപ്പെടും മുമ്പ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു. വിമാനത്താവളത്തില്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ചുമതല സിഐഎസ്എഫ് ജീവനക്കാര്‍ക്കാണെന്നും ഡിജിസിഎ കൂട്ടിച്ചേര്‍ത്തു.

മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാള്‍ പാലിക്കാതെയും എത്തുന്ന വിമാന യാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും ഇത്തരക്കാരെ വിമാനയാത്ര നടത്താന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.