ക്യാപ്റ്റന്‍ ഛേത്രിയുടെ ഇരട്ട ഗോളില്‍ കമ്പോഡിയയെ തകര്‍ത്ത് ഇന്ത്യ

ക്യാപ്റ്റന്‍ ഛേത്രിയുടെ ഇരട്ട ഗോളില്‍ കമ്പോഡിയയെ തകര്‍ത്ത് ഇന്ത്യ

കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പ് യോഗ്യത പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്തയില്‍ നിറഞ്ഞ ആരാധകര്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഇരട്ട ഗോളാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. ഏഴു മാസത്തിനു ശേഷമാണ് ഇന്ത്യ ഒരു അന്തരാഷ്ട്ര മത്സരത്തില്‍ ജയിക്കുന്നത് .

ഇന്നലെ കൊല്‍ക്കത്തയില്‍ കമ്പോഡിയക്കെതിരെ നിറഞ്ഞ ആരാധകര്‍ക്ക് മുന്നില്‍ മികച്ച രീതിയില്‍ കളി തുടങ്ങിയ ഇന്ത്യ 13ആം മിനുട്ടില്‍ തന്നെ ലീഡ് എടുത്തു. ഒരു പെനാള്‍ട്ടിയില്‍ നിന്നാണ് ഗോള്‍ വന്നത്. ഇടതു വിങ്ങിലൂടെ വന്ന ലിസ്റ്റണ്‍ കൊളാസോ കംബോഡിയ ഡിഫന്‍സിനെ വിറപ്പിച്ചു മുന്നേറി. അവസാനം രക്ഷയില്ലാതെ ലിസ്റ്റണെ കംബോഡിയ താരങ്ങള്‍ക്ക് വീഴ്‌ത്തേണ്ടി വന്നു.

തുടര്‍ന്ന് ലഭിച്ച പെനാള്‍ട്ടി സുനില്‍ ഛേത്രി ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ഇതിനു ശേഷം ഇന്ത്യ പന്ത് കൈവശം വെച്ചു എങ്കിലും തുറന്ന അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യക്ക് ആവാത്തത് പ്രശ്‌നമായി. 42ആം മിനിറ്റില്‍ ആകാശ് മിശ്രയുടെ ഒരു ഷോട്ട് മികച്ച സേവിലൂടെ കംബോഡിയ ഗോള്‍ കീപ്പര്‍ തടഞ്ഞത് ഒരൊറ്റ ഗോളില്‍ തന്നെ കളി നിര്‍ത്തി.

രണ്ടാം പകുതിയില്‍ ഇന്ത്യ രണ്ടു മാറ്റങ്ങള്‍ വരുത്തി. സഹല്‍ അബ്ദുള്‍ സമദും ഉദാന്ത സിംഗ് പുറത്തായപ്പോള്‍ അനിരുദ്ധ് ഥാപ്പയും മന്‍വീര്‍ സിംഗ് എന്നിവര്‍ ഇറങ്ങി. 50 ആം മിനുറ്റില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് കൊടുത്ത പാസില്‍ നിന്നും ഛേത്രിക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 59 ആം മിനുട്ടില്‍ ഇന്ത്യ രണ്ടമത്തെ ഗോളും നേടി. ഇടത് വശത്ത് നിന്ന് ബ്രാന്‍ഡന്‍ കൊടുത്ത മികച്ച ഇന്‍സ്വിങ്ങിംഗ് ക്രോസ്സ് മികച്ച ഹെഡ്ഡറിലൂടെ ഛേത്രി വലയിലാക്കുകയായിരുന്നു. രാജ്യത്തിനായി ഛേത്രിയുടെ 82 മത്തെ ഗോളായിരുന്നു ഇത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.