അബുദബിയിലേക്ക് പറന്ന വിമാനത്തിന് എഞ്ചിന്‍ തകരാറിനെ തുടർന്ന് ഇന്ത്യയില്‍ അടിയന്തര ലാന്‍റിംഗ്

അബുദബിയിലേക്ക് പറന്ന വിമാനത്തിന് എഞ്ചിന്‍ തകരാറിനെ തുടർന്ന് ഇന്ത്യയില്‍ അടിയന്തര ലാന്‍റിംഗ്

അബുദബി: ബംഗ്ലാദേശില്‍ നിന്ന് അബുദബിയിലേക്ക് പറന്ന വിമാനം എഞ്ചിന്‍ തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. എയർ അറേബ്യയുടെ എയർബസ് 320 ആണ് ഇന്ത്യയിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍റിംഗ് നടത്തിയത്.

ബംഗ്ലാദേശ് ചിറ്റഗോങ്ങ് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം യാത്ര പുറപ്പെട്ടത്. കോക് പിറ്റില്‍ മുന്നറിയിപ്പ് ലൈറ്റ് കത്തിയതോടെയാണ് പൈലറ്റ് അടിയന്തര ലാന്‍റിംഗിന് അനുമതി തേടിയത്.സംഭവത്തെ കുറിച്ച് വിമാന അപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി)യുമായി സഹകരിച്ച് ഇന്ത്യന്‍ വ്യോമയാന വകുപ്പ് അന്വേഷണം നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.