അബുദബിയില്‍ സീറ്റുകള്‍ ഘടിപ്പിച്ച ഇ സ്കൂട്ടറുകള്‍ക്ക് നിരോധനം

അബുദബിയില്‍ സീറ്റുകള്‍ ഘടിപ്പിച്ച ഇ സ്കൂട്ടറുകള്‍ക്ക് നിരോധനം

അബുദബി: എമിറേറ്റില്‍ സീറ്റുകള്‍ ഘടിപ്പിച്ച ഇ സ്കൂട്ടറുകള്‍ക്ക് ഇന്‍ട്രാഗേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ നിരോധനം ഏർപ്പെടുത്തി. സീറ്റുകള്‍ ഘടിപ്പിച്ച 3 തരത്തിലുളള വൈദ്യുതി സ്കൂട്ടറുകളാണ് നിലവിലെ നിരോധനത്തിന്‍റെ പരിധിയില്‍ വരിക. 

സാധാരണ രീതിയില്‍ സീറ്റ് ഘടിപ്പിച്ച ഇലക്ട്രിക് സ്കൂട്ടറുകളെ കൂടാതെ മുന്‍വശത്ത് ബാസ്കറ്റ് ഘടിപ്പിച്ചവ, മധ്യഭാഗത്ത് സീറ്റുളളവ എന്നിയ്ക്കും നിരോധനമുണ്ട്.
നിന്നു യാത്ര ചെയ്യേണ്ട സ്കൂട്ടറുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. ഐടിസി സമൂഹമാധ്യമങ്ങളില്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.