ആലപ്പുഴ: സംസ്ഥാനത്ത് ആദ്യത്തെ ബഹുനില കാലിത്തൊഴുത്ത് (എലിവേറ്റഡ് മള്‍ട്ടി പര്‍പ്പസ് കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡ്) കുട്ടനാട്ടില്‍ സജ്ജമായി. മറ്റൊന്ന് ചമ്പക്കുളത്ത് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.
ആറ്റുനോറ്റു വളര്‍ത്തുന്ന കന്നുകാലികളെ പ്രളയകാലത്ത് മരണത്തിന് വിട്ടുകൊടുത്ത് കണ്ണീര്‍വാര്‍ക്കുന്ന കര്‍ഷകരുടെ സങ്കടത്തിന് ഇതോടെ പരിഹാരമായി. നെടുമുടി ഗ്രാമപഞ്ചായത്തില്‍ ചെമ്പുപുറം ക്ഷീരസംഘത്തിന്റെ 15 സെന്റ് സ്ഥലത്താണ് ക്ഷീരവികസന വകുപ്പ് മൂന്നുനില കാലിത്തൊഴുത്ത് നിര്‍മ്മിച്ചത്.
ചെലവ് 1.80 കോടി. വെള്ളപ്പൊക്കമുണ്ടായാല്‍ നൂറിലധികം പശുക്കളെ ഒരേസമയം ഇവിടെ പാര്‍പ്പിക്കാം. കെട്ടിടത്തിന്റെ ഒന്നും രണ്ടു നിലകളിലാണ് കന്നുകാലികളെ പാര്‍പ്പിക്കാനുള്ള സൗകര്യം. അവയ്ക്ക് നടന്നുകയറാനുള്ള സൗകര്യവും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. തീറ്റ ലിഫ്റ്റില്‍ എത്തും.
പാല്‍ സംഭരണ സംവിധാനം, പാല്‍ പരിശോധനാ മുറികള്‍, സംഘം ഓഫീസ്, കാലിത്തീറ്റ ഗോഡൗണ്‍, യോഗം കൂടാനുള്ള മുറികള്‍ എന്നിവയുമുണ്ട്. ചമ്പക്കുളത്ത് 2.69 കോടി ചെലവിലാണ് നിര്‍മ്മാണം. കഴിഞ്ഞ പ്രളയങ്ങളില്‍ നിരവധി കന്നുകാലികള്‍ ചത്തൊടുങ്ങിയിരുന്നു. തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പിന്റെ ഇത്തരമൊരു പദ്ധതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.