കോട്ടയം: ഡോളര്‍ കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍ ഉയര്‍ന്നതോടെ മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കുന്നത് അസാധാരണ സുരക്ഷാ ക്രമീകരണങ്ങള്‍. കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാനസമ്മേളനമടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും അസാധാരണ സുരക്ഷ ഒരുക്കുകയാണ് പൊലീസ്.
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നിടത്ത് ജനത്തെ ബുദ്ധിമുട്ടിച്ചാണ് പൊലീസിന്റെ ക്രമീകരണങ്ങളെല്ലാം. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനത്തിന്റെ വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയായിരുന്നു. കോട്ടയം നഗരത്തില്‍ വഴിയാത്രക്കാരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ ഇതു കാരണമായി.
കറുത്ത മാസ്‌ക് ധരിച്ചവര്‍ പോലും ഈ വഴി കടന്ന് പോകരുതെന്നാണ് പൊലീസ് നല്‍കിയ നിര്‍ദേശം. കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാല്‍ മണിക്കൂര്‍ മുമ്പേയായിരുന്നു റോഡുകള്‍ അടച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.