ഡെങ്കിപ്പനിയോ കോവിഡോ; അറിയണം പനിയെക്കുറിച്ച്

ഡെങ്കിപ്പനിയോ കോവിഡോ; അറിയണം പനിയെക്കുറിച്ച്

മഴയും വെയിലും മാറിവരുന്ന സാഹചര്യത്തിൽ പനി പടർന്നുപിടിക്കുകയാണ്. അതേസമയം കോവിഡ്, ഡെങ്കിപ്പനി ലക്ഷണങ്ങൾ ഒരേപോലെയാണെന്നത് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനംമൂലം ജലദോഷം, പനി, ചുമ, ശരീരവേദന എന്നിവയാണ് സാധാരണയായി കാണുന്നതെങ്കിലും ചിലർക്കെങ്കിലും അത് കോവിഡ് ലക്ഷണമാകാം. നിലവിൽ കോവിഡ് പടരുന്ന സാഹചര്യമുള്ളതിനാൽ പനി ഏതാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇത്തരം രോഗലക്ഷണങ്ങളുള്ളവരിൽ കോവിഡുണ്ടാകാനും സാധ്യതയുണ്ട്. ഇവർക്ക് കോവിഡ് അല്ലെന്ന് ഉറപ്പ് വരുത്തണം.

മണവും രുചിയും നഷ്ടമാകുന്നത് കോവിഡിന്റെ മാത്രം രോഗലക്ഷണമാണ്. ഡെങ്കിപ്പനി ബാധിതരിൽ ഇത്തരമൊരു രോഗലക്ഷമുണ്ടാകാറില്ല. വയറിളക്കം രണ്ടിലും വരാം. പനി, വരണ്ട ചുമ, ക്ഷീണം, തൊണ്ടവേദന, കണ്ണ് വേദന, തലവേദന, ശ്വാസംമുട്ടൽ, നെഞ്ച്‌ വേദന എന്നിവയെല്ലാം കോവിഡ് ലക്ഷണങ്ങളാണ്.

ഡെങ്കിപ്പനിയുള്ളവർക്ക് സന്ധിവേദന, പേശിവേദന, ഉയർന്ന പനി, ശരീരത്തിൽ തിണർപ്പ്, നിരന്തരമുള്ള ഛർദി, അതിഭയങ്കരമായ തലവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും. ചികിത്സ ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ മാറുന്ന രോഗമാണ് ഡെങ്കിപ്പനി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.