കൗമാരത്തില്‍ അല്‍പം കരുതല്‍ വേണം ഉറക്കത്തിന്റെ കാര്യത്തിലും

കൗമാരത്തില്‍ അല്‍പം കരുതല്‍ വേണം ഉറക്കത്തിന്റെ കാര്യത്തിലും

ഉറക്കത്തെ നിസ്സാരമായി കാണരുത്. പ്രത്യേകിച്ച് കൗമാര പ്രായത്തിലുള്ളവര്‍. ഈ പ്രായത്തില്‍ കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പലതരത്തുള്ള രോഗവാസ്ഥകള്‍ക്ക് അടിമപ്പെടാന്‍ സാധ്യത കൂടുതലാണ്. അമിതവണ്ണം. വിഷാദരോഗം തുടങ്ങിയ പല രോഗാവസ്ഥകള്‍ക്കും ഉറക്കക്കുറവ് കാരണമാകുന്നു.

എന്നാല്‍ മൊബൈല്‍ ഫോണിന്റേയും ഇന്റര്‍നെറ്റിന്റേയുമെല്ലാം അമിതോപയോഗം പലപ്പോഴും കൗമാരക്കാരുടെ ഉറക്കം കെടുത്തുന്നു. കൗമാര പ്രായത്തിലുള്ള ഒരാള്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താന്‍ കൗമാരപ്രായത്തിലെ കൃത്യമായ ഉറക്കം സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്‌കത്തിന്റെ വളര്‍ച്ചയെയും ഈ പ്രായത്തിലുള്ള ഉറക്കം സ്വാധീനിക്കും. ഇതിനെല്ലാം പുറമെ ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്തുന്നതിനും കൃത്യമായ ഉറക്കം സഹായിക്കുന്നു.

ഉറക്കത്തേയും സുഖകരമാക്കാം

എത്ര ശ്രമിച്ചിട്ടും നല്ല ഉറക്കം കിട്ടുന്നില്ല എന്ന പരാതിപ്പെടുന്ന കൗമാരക്കാര്‍ നിരവധിയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യകരമായ ഉറക്കം സ്വന്തമാക്കാം. ഇതിനായി ഉറക്കത്തെ തടസപ്പെടുത്ത ചില ഘടകങ്ങളെ മാറ്റി നിര്‍ത്തണം. അതായത് മൊബല്‍പോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവയുടെ ഒക്കെ സാന്നിധ്യം. ഇവയെ പൂര്‍ണമായും ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തണം എന്നല്ല ഉദ്ദേശിച്ചത്. മറിച്ച ഉറങ്ങുന്ന സമയത്ത് ഇവ അരികില്‍ വേണ്ട. കുറഞ്ഞപക്ഷം ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തുന്നത് ആരോഗ്യകരമായ ഉറക്കം ലഭിക്കാന്‍ സഹായിക്കും.

നല്ല ഉറക്കം ലഭിക്കാന്‍ ഭക്ഷണകാര്യത്തിലും ശ്രദ്ധ കൊടുക്കണം. കൗമാരപ്രായത്തിലുള്ളവര്‍ ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് മുടക്കരുത്. ബ്രെയിന്‍ ഫുഡ് എന്നാണല്ലോ ബ്രേക്ക് ഫാസ്റ്റ് അറിയപ്പെടുന്നതു പോലും. എന്നാല്‍ രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യരുത്. ഭക്ഷണം കഴിച്ച ഉടനെ തന്നെ ഉറങ്ങാന്‍ കിടക്കുന്നതും അത്ര നല്ലതല്ല. ഫാസ്റ്റ് ഫുഡും ഹെവി ഫുഡും രാത്രിയില്‍ ഒഴിവാക്കുന്നതാണ് ആരോഗ്യകരം.

എല്ലാ ദിവസവും ഉറക്കത്തില്‍ ഒരു കൃത്യത കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. അതായത് ഉറങ്ങാന്‍ കിടക്കുന്ന സമയത്തിന്റെ കാര്യത്തില്‍ ഒരു കൃത്യത വരുത്തണം. ഓരോ ദിവസവും ഉറങ്ങാനായി ഓരോ സമയം തെരഞ്ഞെടുക്കുന്നത് ആരോഗ്യകരമല്ല. ഇത് താളക്രമത്തിന് മങ്ങലേല്‍പ്പിക്കുകയും ചെയ്യും. ലഹരി വസ്തുക്കളുടേയും മദ്യത്തിന്റേയും എല്ലാം അമിതോപയോഗവും ഉറക്കത്തെ ദോഷകരമായി ബാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.