ദുബായ് : കോവിഡില്‍ നിന്നും മുക്തി നേടി ദുബായിലെ വിനോദസഞ്ചാരമേഖല. കഴിഞ്ഞ നാലുമാസത്തിനിടെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള കാലയളവില്‍ 203 ശതമാനമാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിലുളള വർദ്ധന. 51 ലക്ഷം പേർ എമിറേറ്റിലെത്തിയെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
ഹോട്ടല്‍ താമസക്കാരുടെ എണ്ണം 76 ശതമാനമായി ഉയർന്നു. അന്താരാഷ്ട വിനോദ സഞ്ചാരികളുടെ എണ്ണം നാലു ദശലക്ഷമായി. 214 ശതമാനമാണ് വർദ്ധന. വർഷത്തിന്‍റെ ആദ്യ ക്വാർട്ടറില്‍ ഹോട്ടല്‍ താമസക്കാരുടെ എണ്ണത്തില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ് നഗരം. 2025 ആകുമ്പോഴേക്കും 2.5 കോടിയിലേറെ സന്ദർശരെയാണ് നഗരം പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.