മതനിന്ദ വിവാദത്തില്‍ ഇന്ത്യയ്‌ക്കെതിരേ പ്രതിഷേധം നടത്തിയവരെ കണ്ടെത്തി നാടു കടത്താനൊരുങ്ങി കുവൈറ്റ്; ഇന്ത്യ വിരുദ്ധ പ്രകടനം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി

മതനിന്ദ വിവാദത്തില്‍ ഇന്ത്യയ്‌ക്കെതിരേ പ്രതിഷേധം നടത്തിയവരെ കണ്ടെത്തി നാടു കടത്താനൊരുങ്ങി കുവൈറ്റ്; ഇന്ത്യ വിരുദ്ധ പ്രകടനം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി

കുവൈറ്റ് സിറ്റി: ബിജെപി നേതാവ് ചാനല്‍ ചര്‍ച്ചയില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് പ്രകടനം നടത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കടുത്ത നടപടിയുമായി കുവൈറ്റ്. പ്രകടനം നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും ഇവരെ നാടുകടത്താനുള്ള നടപടി തുടങ്ങാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

മതനിന്ദ കേസില്‍ ഇന്ത്യയ്‌ക്കെതിരേ സംഘടിത നീക്കത്തിന് ഒരുവിഭാഗം തീവ്ര ഇസ്ലാമിസ്റ്റുകള്‍ ചടരടുവലികള്‍ നടത്തുമ്പോഴാണ് കുവൈറ്റിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീല്‍ പ്രദേശത്ത് വെച്ചാണു ഒരു കൂട്ടം പ്രവാസികള്‍ കുത്തിയിരിപ്പും പ്രകടനവും നടത്തി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതാണ് കുവൈറ്റ് അധികൃതരെ ചൊടിപ്പിച്ചത്.

വിദേശികള്‍ കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ സംഘടിപ്പിക്കരുതെന്ന് കുവൈറ്റില്‍ നിയമം ഉണ്ട്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ എല്ലാ താമസക്കാരും നിയമങ്ങള്‍ മാനിക്കണമെന്നും യാതൊരു കാരണവശാലും കുത്തിയിരിപ്പു സമരങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ ആഹ്വാനം നല്‍കരുതെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.