ഷിംല: ഹിമാചല്‍പ്രദേശില്‍ നാമമാത്ര സാന്നിധ്യമുള്ള സിപിഎമ്മിന് വന്‍ തിരിച്ചടി. ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഒരുകാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു ഷിംല.
2012 ല്‍ കോര്‍പ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സിപിഎം പ്രതിനിധികളായിരുന്നു. എന്നാല്‍ 2017 ല്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് ജയിക്കാന്‍ സാധിച്ചുള്ളൂ. ഈ സീറ്റില്‍ വിജയിച്ച അംഗമാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്. കൂടുതല്‍ ഇടതുനേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി ശ്രമം.
കഴിഞ്ഞ മാസം നടന്ന ജുബ്ബാല്‍ കോട്ട്ഖൈ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. കോണ്‍ഗ്രസ് കോട്ടകളായ ഇത്തരം മണ്ഡലങ്ങളില്‍ പാര്‍ട്ടി നേതാക്കളെ മത്സരിപ്പിക്കാതെ കോണ്‍ഗ്രസ് വിരുദ്ധ പൊതുസ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഈ വര്‍ഷം ഡിസംബറിലാണ് ഹിമാചലില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.