നൈജീരിയയിലെ വംശഹത്യകൾക്കെതിരെ യുവദീപ്തി എസ്എംവൈഎം കണ്ണുകൾ മൂടിക്കെട്ടി പ്രതിഷേധിച്ചു

നൈജീരിയയിലെ വംശഹത്യകൾക്കെതിരെ യുവദീപ്തി എസ്എംവൈഎം കണ്ണുകൾ മൂടിക്കെട്ടി പ്രതിഷേധിച്ചു

ചങ്ങനാശേരി: നൈജീരിയയിൽ വിശുദ്ധ കുർബാന മധ്യേ വെടിയേറ്റ് മരണത്തിന് കീഴടങ്ങിയ ക്രൈസ്തവരെ ഓർത്ത് വിതുമ്പുകയാണ് ഇന്നും ലോക മനസാക്ഷി.

ചോരക്കൊതി മാറാത്ത തീവ്രവാദികളുടെ ക്രൂരതയിൽ പൊലിഞ്ഞത് ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിച്ചവരും നിരായുധരുമായ സാധാരണക്കാരാണ്. നൈജീരിയയിലെ കൂട്ടക്കുരുതിയിൽ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രതിഷേധങ്ങളാണ് ഉയർന്നത്.

നൈജീരിയയിലെ വംശഹത്യകൾക്കെതിരെയും ലോകത്ത് നടന്നു വരുന്ന മതപീഡനങ്ങൾക്കെതിരെയും സെന്റ് തോമസ് ചർച്ച് യുവദീപ്തി എസ്.എം.വൈ.എം നാലുകോടി യൂണിറ്റ് പ്രതീകാത്മകമായി കണ്ണുകൾ മൂടിക്കെട്ടി പ്രതിഷേധിച്ചു.

പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വികാരി ഫാ. സക്കറിയാസ് കരുവേലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സഹവികാരി ഫാ. ആന്റണി തറക്കുന്നേൽ, സാവിച്ചൻ എർണാകേരി, ജെസ് കിഴക്കേപറമ്പിൽ എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.