തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെതിരെ സംസ്ഥാനത്ത് പലയിടത്തും ഡിവൈഎഫ്ഐ-സിപിഎം പ്രതിഷേധം. കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടി. കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രണമുണ്ടായി.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യ വീടിന് നേരെ ആക്രമണമുണ്ടായി. കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായി. ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിന് നേരെ തൊടുപുഴയില്‍ സിപിഎം ആക്രമണം അഴിച്ചുവിട്ടതായി പരാതിയുണ്ട്. മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് ഇന്ദിര ഭവനു മുന്നില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും പൊലീസ് ഇടപെട്ടതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. തലസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സിപിഎം അക്രമം തുടര്‍ന്നാല്‍ പ്രതിരോധിക്കേണ്ടി വരുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഓഫീസ് ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കാന്‍ അറിയാമെന്നും നാളെ കരിദിനം ആചരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.