സര്‍ക്കാര്‍ പോര്‍ട്ടലുകളുടെ കാര്യക്ഷമതയിലും ഇ-ഗവേണന്‍സിലും കേരളം ഒന്നാമത്; റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്രം

സര്‍ക്കാര്‍ പോര്‍ട്ടലുകളുടെ കാര്യക്ഷമതയിലും ഇ-ഗവേണന്‍സിലും കേരളം ഒന്നാമത്; റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഇ-ഗവേണന്‍സ് സേവന റിപ്പോര്‍ട്ടില്‍ കേരളം ഒന്നാമത്. ധനകാര്യം, തൊഴില്‍, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹിക ക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഇ-ഗവേണന്‍സ് വഴിയുള്ള പൊതുസേവന നിര്‍വഹണത്തിലെ മികവ് വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇന്നലെയാണ് നാഷനല്‍ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസെസ്മെന്റ് റിപ്പോര്‍ട്ട് കേന്ദ്രം പുറത്തിറക്കിയത്.
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ജമ്മു-കശ്മീര്‍ ആണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാന സര്‍ക്കാര്‍ പോര്‍ട്ടലുകളുടെ കാര്യക്ഷമതയിലും കേരളത്തിനാണ് ഒന്നാം സ്ഥാനം.

വിവര സാങ്കേതികവിദ്യാ സങ്കേതങ്ങള്‍ ഉപയോഗിച്ചു സര്‍ക്കാര്‍ സേവനങ്ങളുടെ കൂടുതല്‍ മെച്ചപ്പെട്ട നിര്‍വഹണം സാധ്യമാക്കാന്‍ കഴിഞ്ഞതു മൂലമാണ് കൂടുതല്‍ സ്കോര്‍ നേടാന്‍ കേരളത്തിനു സാധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.