ദോഹ: തുടര്‍ച്ചയായ അഞ്ചാം തവണയും ഫിഫ ലോകകപ്പിന് യോഗ്യത നേടി ഓസ്‌ട്രേലിയ. ഖത്തറില്‍ വെച്ച് നടന്ന പ്ലേഓഫില്‍ പെറുവിനെ പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവില്‍ മറികടന്നാണ് ഓസ്‌ട്രേലിയ ടിക്കറ്റ് ഉറപ്പിച്ചത്. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേഓഫിലൂടെയാണ് കങ്കാരുക്കള്‍ ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്.
നവംബറിലും ഡിസംബറിലുമായി ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നിവര്‍ക്ക് ഒപ്പം ആകും ഓസ്‌ട്രേലിയ കളിക്കുക. ഏഷ്യന്‍ കോണ്‍ഫെഡറേഷനിലാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓസ്‌ട്രേലിയ കളിക്കുന്നത്.
പ്ലേഓഫില്‍ പെറുവും ഓസ്‌ട്രേലിയയും തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം ആണ് നിന്നത്. നിശ്ചിത സമയത്ത് കാര്യമായ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ഷൂട്ടൗട്ടില്‍ ആന്‍ഡ്രു റെഡ്‌മെയ്‌നെ മാറ്റ് റയാന് പകരം പെനാള്‍ട്ടി തടയാന്‍ ആയി ഓസ്‌ട്രേലിയ ഇറക്കി.
ഷൂട്ടൗട്ടിലും 4-4 സമനില വന്നതോടെ സഡന്‍ ഡെത്തിലേക്ക്. സഡന്‍ ഡെത്തില്‍ ആന്‍ഡ്രു റെഡ്‌മെയ്ന്‍ ഓസ്‌ട്രേലിയയുടെ ഹീറോ ആയി. ഷൂട്ടൗട്ട് ജയിച്ച് ഓസ്‌ട്രേലിയ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.