യുഎഇയില്‍ ഉച്ചവിശ്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

യുഎഇയില്‍ ഉച്ചവിശ്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ദുബായ് : യുഎഇയില്‍ ഉച്ചവിശ്രമനിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12. 30 മുതല്‍ 3 മണിവരെ കടുത്ത ചൂടില്‍ പുറത്ത് ജോലി ചെയ്യുന്നതിന് ഇന്ന് മുതല്‍ വിലക്കുണ്ട്. നിയമലംഘകർക്ക് 50,000 ദിർഹം വരെയാണ് പിഴ.

സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമനിയമം പ്രാബല്യത്തിലുണ്ടാവുക. എന്നാല്‍ അടിയന്തരപ്രാധാന്യമുളള ജോലികള്‍ക്ക്ഇളവ് നല്‍കിയിട്ടുണ്ട്. എങ്കിലും ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കണം. നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 600590000 എന്ന നമ്പറിലേക്ക് വിളിച്ച് പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.