ലോക കേരള സഭയ്ക്ക് നാളെ തുടക്കം

ലോക കേരള സഭയ്ക്ക് നാളെ തുടക്കം

 ദുബായ് : യുഎഇയില്‍ അടക്കമുളള പ്രവാസി മലയാളികളുടെ ആഗോള സഹകരണവും കൂട്ടായ്മയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ലോക കേരള സഭയുടെ മൂന്നാം സമ്മേളനം നാളെ തുടങ്ങും. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്‍റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്ന ലോകകേരള സഭയില്‍ 351 അംഗങ്ങളാണുള്ളത്. പ്രവാസികളില്‍ ഇന്ത്യക്ക് പറത്തുള്ളവര്‍ 104 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്‍റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ലോക കേരള സഭയില്‍ പങ്കുചേരും.

ജൂണ്‍ 16 ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലെ നിശാഗന്ധിയിലാണ് ലോക കേരള സഭയോട് അനുബന്ധിച്ചുളള പൊതുസമ്മേളനം. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി നിയമസഭാ മന്ദിരത്തില്‍ എട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകളാണ് നടക്കുന്നത്.

പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതനാശയങ്ങളും എന്ന വിഷയത്തില്‍ സര്‍ക്കാരിന്‍റെ പ്രവാസികള്‍ക്കായുള്ള പദ്ധതികളുടെ വിലയിരുത്തല്‍ നടക്കും. വിവിധ ദേശത്തെ പ്രവാസികള്‍ നേരിടുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളും ചര്‍ച്ചയാവും. കഴിഞ്ഞ തവണ ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷം ഇത്തവണ സഹകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷ തീരുമാനം വ്യക്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.