കേരളത്തില്‍ 3419 പേര്‍ക്ക് കോവിഡ്; എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം 1000 കടന്നു

കേരളത്തില്‍ 3419 പേര്‍ക്ക് കോവിഡ്; എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം 1000 കടന്നു

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികള്‍ മൂവായിരത്തിന് മുകളില്‍. ഇന്ന് 3419 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. 16.32 ശതമാനമായാണ് ഉയര്‍ന്നത്.

കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴു പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 18,345 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. ഇന്ന് കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ എറണാകുളം ജില്ലയില്‍ 1072 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലെ പോലെ തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. തിരുവനന്തപുരത്ത് പുതുതായി 604 പേര്‍ക്കാണ് വൈറസ് ബാധ ഉണ്ടായത്. കോട്ടയത്ത് 381 പേര്‍ക്ക് രോഗം ബാധിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ജൂണ്‍ 16 വ്യാഴാഴ്ച മുതല്‍ 6 ദിവസങ്ങളില്‍ പ്രിക്കോഷന്‍ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വ്യാഴം, വെള്ളി, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് പ്രിക്കോഷന്‍ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയര്‍ രോഗികള്‍, കിടപ്പ് രോഗികള്‍, വയോജന മന്ദിരങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് പ്രിക്കോഷന്‍ ഡോസ് വീട്ടിലെത്തി നല്‍കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.