ഐപിഎല്ലിലെ പ്രകടനം തുണച്ചു; സഞ്ജു വീണ്ടു ഇന്ത്യന്‍ ടീമില്‍, ഇടംപിടിച്ചത് അയര്‍ലന്‍ഡ് പര്യടനത്തിന്

ഐപിഎല്ലിലെ പ്രകടനം തുണച്ചു; സഞ്ജു വീണ്ടു ഇന്ത്യന്‍ ടീമില്‍, ഇടംപിടിച്ചത് അയര്‍ലന്‍ഡ് പര്യടനത്തിന്

മുംബൈ: അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണ് നായകന്‍. ഭുവനേശ്വര്‍ കുമാര്‍ ഉപനായകനാണ്.

ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണിന് പുറമേ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ മറ്റൊരു താരം. ദിനേഷ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പര്‍.

ഉംറാന്‍ മാലികും അര്‍ശദീപ് സിംഗും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇശാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരും ടീമിലുണ്ട്.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ചതിനൊപ്പം 15 മത്സരങ്ങളില്‍ 487 റണ്‍സും എട്ടു വിക്കറ്റും നേടി ഹാര്‍ദ്ദിക് തിളങ്ങിയിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിച്ച താരമാണ് സഞ്ജു സാംസണ്‍. സീസണില്‍ 17 മത്സരങ്ങളില്‍ 145 പ്രഹരശേഷിയില്‍ സഞ്ജു 458 റണ്‍സടിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.