കൊച്ചി : കോൺഗ്രസ് പാർട്ടി ഒരു മതേതര പ്രസ്ഥാനമാണെന്ന് ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നേതാക്കൾ വി റ്റി ബൽറാമിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകൾ അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കനാമെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് .
തികച്ചും അപക്വവും അപലപനീയവുമായ പ്രസ്താവന നടത്തുക വഴി വി റ്റി ബൽറാം മതേതര കേരള സമൂഹത്തിനു തന്നെ അപമാനമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് .ഇത്തരക്കാരെ താക്കീത് നൽകുവാനും അവരെ തിരുത്തുവാനുമുള്ള ആർജ്ജവം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കാണിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു .
കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ് എന്ന് അറിയാത്ത വ്യക്തിയാണ് വി റ്റി ബൽറാം എന്ന് കരുതുന്നില്ല . മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്തർദേശീയ പഠനങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും ഭീതിജനകമാം വിധം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അത്തരം ആശങ്കകൾ ഉയരുന്നെങ്കിൽ അത് തള്ളിക്കളയേണ്ടകാര്യമല്ല മറിച്ച് ഗൗരവമായി ചിന്തിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്യേണ്ട വിഷയമാണ്. ഇത്തരം പശ്ചാത്തലങ്ങൾ മനഃപൂർവ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ് അദ്ദേഹം പറഞ്ഞു.
കുറച്ചു നാളുകളായി ലോകമെമ്പാടും പ്രത്യേകിച്ച് കേരളത്തിലും ശക്തിപ്പെട്ടു വരുന്നു എന്ന് പൊതു സമൂഹം തിരിച്ചറിയുകയും ആഴത്തിൽ വിലയിരുത്തുന്നതുമായ ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും പ്രത്യേകമായി ഒരു രൂപതാധ്യക്ഷൻ തൻ്റെ വിശ്വാസ സമൂഹത്തിന് നൽകിയ മുന്നറിയിപ്പിനെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമം നടത്തിയ കേരളത്തിലെ ചില തീവ്ര സംഘടനകളെയും അവർക്ക് ചുവടു പിടിക്കുന്ന ചില രാഷ്ട്രീയക്കാരെയും വെള്ള പൂശാൻ ബോധപൂർവ്വം നടത്തുന്ന ശ്രമം തികച്ചും അപഹാസ്യമാണ് അദ്ദേഹം ആരോപിച്ചു .
ലവ് ജിഹാദ് ഒരു യാഥാർഥ്യമാണെന്നറിഞ്ഞിട്ടും അതിനെ നിസ്സാരവൽക്കരിക്കാനും ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകളെ അവഗണിക്കാനും കാണിക്കുന്ന ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വ്യഗ്രത ആശങ്കാജനകമാണ് .
നൂറുകണക്കിന് ക്രിസ്ത്യാനികൾ ഇസ്ളാമിക തീവ്ര വാദ സംഘടനകളാൽ കൊല്ലപ്പെട്ടാലും അതാരും കാണില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണ് ബൽറാമിനെപ്പോലുള്ളവർ പഠിക്കേണ്ടത്. തികച്ചും ക്രൈസ്തവ വിരുദ്ധമായ ഈ പ്രസ്താവന ബൽറാം പിൻവലിക്കണം അഡ്വ ബിജു പറയന്നിലം യോഗത്തിൽ ആവശ്യപ്പെട്ടു.
ലോകമെങ്ങും നടക്കുന്ന ക്രൈസ്തവ വിരുദ്ധ നിലപാടുകളെ സംബന്ധിച്ഛ് കോൺഗ്രസിന്റെ നിലപാടെന്താണെന്നറിയാൻ ആഗ്രഹമുണ്ട് . ഇവിടെ ക്രൈസ്തവരല്ലാത്ത ആർക്കെങ്കിലും എതിരെ എന്തെങ്കിലും ഒരു ചെറിയ പ്രശ്നമുണ്ടായാൽ പോലും അതിനെതിരെ ചന്ദ്രഹാസം മുഴക്കി പ്രതിഷേധിക്കാൻ വരുന്നവർക്ക് ക്രൈസ്തവ വിരുദ്ധ നിലപാടുകൾ കാണാൻ കഴിയാതെ പോകുന്ന വിധത്തിൽ ഇത്തരക്കാർ മതാന്ധരായിപ്പോയോ എന്ന് സംശയിക്കുന്നതായും ഭാരവാഹികളുടെ യോഗം വിലയിരുത്തി .
കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , ഭാരവാഹികളായ ഡോ. ജോബി കാക്കശ്ശേരി , ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ , രാജേഷ് ജോൺ , തോമസ് പീടികയിൽ , മാത്യു കൊല്ലടിക്കോട് , ടെസ്സി ബിജു , ബെന്നി ആന്റണി , വര്ഗീസ് ആന്റണി , ട്രീസ ലിസ് സെബാസ്റ്റ്യൻ , ബേബി പെരുമാലിൽ, ബാബു കദളിമറ്റം , ചാർളി മാത്യു , തുടങ്ങിയവർ പ്രസംഗിച്ചു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.