'സൈനികര്‍ വര്‍ഷങ്ങളായി രാജ്യത്തെ സേവിക്കുന്നു'; അവരെ ബിജെപി എന്തിനാണ് പരീക്ഷണശാലയാക്കി മാറ്റുന്നത്?: 'അഗ്നിപഥി'നെ ചോദ്യം ചെയ്ത് പ്രിയങ്ക

'സൈനികര്‍ വര്‍ഷങ്ങളായി രാജ്യത്തെ സേവിക്കുന്നു'; അവരെ ബിജെപി എന്തിനാണ് പരീക്ഷണശാലയാക്കി മാറ്റുന്നത്?: 'അഗ്നിപഥി'നെ ചോദ്യം ചെയ്ത് പ്രിയങ്ക

ന്യൂഡല്‍ഹി: സൈന്യത്തില്‍ കരാറടിസ്ഥാനത്തില്‍ യുവാക്കളെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയായ 'അഗ്നിപഥി'നെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

സായുധ സേനയിലേക്കുള്ള നിയമനത്തെ ബി.ജെ.പി എന്തിനാണ് തങ്ങള്‍ക്കായുള്ള പരീക്ഷണശാലയാക്കി മാറ്റുന്നതെന്ന്' പ്രിയങ്ക ചോദിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ അഗ്നിപഥ് പദ്ധതിക്ക് ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു. പതിനേഴര വയസായ കുട്ടികളെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന പദ്ധതിയാണിത്.

'സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനെ ബി.ജെ.പി സര്‍ക്കാര്‍ എന്തിനാണ് അവരുടെ പരീക്ഷണശാലയാക്കി മാറ്റുന്നത്. സൈനികര്‍ വര്‍ഷങ്ങളായി രാജ്യത്തെ സേവിക്കുകയാണ്. ഇതൊരു ഭാരമായാണോ സര്‍ക്കാര്‍ കാണുന്നത്?' എന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റില്‍ ചോദിച്ചു.



അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രിയങ്കയുടെ വിമര്‍ശനം. 'നാല് വര്‍ഷത്തേക്കുള്ള ഈ നിയമനം തട്ടിപ്പാണെന്നാണ് യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്നവരും പദ്ധതിയെ തള്ളിക്കളഞ്ഞിരിക്കുന്നു' എന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.