രണ്ടക്കമുളള മൊബൈല്‍ നമ്പ‍ർ വേണോ, പുതിയ സംവിധാനവുമായി എത്തിസലാത്ത്

രണ്ടക്കമുളള മൊബൈല്‍ നമ്പ‍ർ വേണോ, പുതിയ സംവിധാനവുമായി എത്തിസലാത്ത്

ദുബായ്: പത്തക്കമുളള മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ചുരുക്കി രണ്ടക്കത്തിലേക്ക് മാറ്റുന്ന സംവിധാനമൊരുക്കാന്‍ എത്തിസലാത്ത്. #TAG എന്ന പേരില്‍ ലേലത്തിലൂടെയാണ് ഈ നമ്പറുകള്‍ ഉപഭോക്താവിന് സ്വന്തമാക്കാനാകുക. സ്വന്തം മൊബൈല്‍ നമ്പർ മാറ്റാതെ ലേലത്തില്‍ സ്വന്തമാക്കുന്ന #TAG നമ്പർ ഉപയോഗിച്ച് ഉപഭോക്താവിനെ ബന്ധപ്പെടാനാകുമെന്നുളളതാണ് പ്രത്യേക.

എമിറേറ്റ്സ് ലേലവുമായി സഹകരിച്ചാണ് എത്തിസലാത്ത് സേവനം നല്‍കുന്നത്. ഇങ്ങനെയുളള പ്രത്യേക നമ്പറുകള്‍ നിലവില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാനാകും. 40 ഓളം നമ്പറുകളാണ് നിലവിലുളളത്. ജൂണ്‍ 22 ന് ലേലം അവസാനിക്കും. #10 ന് 26 ലേലങ്ങളാണ് നിലവിലുളളത്, 200,000 ദിർഹമാണ് മൂല്യം.#1000 ന് 33 ലേലങ്ങളുണ്ട്. 32,500 ദിർഹമാണ് മൂല്യം. #1234 ന് 23 ലേലങ്ങളുണ്ട്. 50,000 ദിർഹമാണ് മൂല്യം.#11 ന് 22 ലേലങ്ങളുണ്ട്. 114,000 ആണ് മൂല്യം.#55555 എന്ന നമ്പറിന് 20 ലേലങ്ങളാണ് ഉളളത്. 55000 ദിർഹമാണ് മൂല്യം. ജൂണ്‍ 16 മൂന്ന് മണിവരെയുളള കണക്കാണിത്.


ആദ്യ 12 മാസം സേവനം സൗജന്യമാണ്. പിന്നീട് മാസം 375 ദിർഹം ഈടാക്കുമെന്നും എമിറേറ്റ്സ് ലേല വെബ്സൈറ്റില്‍ പറയുന്നു. യുഎഇയില്‍ നിന്നുമാത്രമെ #TAG നമ്പറില്‍ വിളിക്കാനാകൂ. വിദേശത്ത് നിന്ന് ആദ്യമുളള നമ്പറില്‍ ഉപഭോക്താവിനെ ബന്ധപ്പെടാം. #TAG സേവനം നിർത്തുന്നതിന് പ്രത്യേക ഫീസ് ഇല്ല. എന്നാല്‍ ഒരാള്‍ ഉപയോഗിച്ചതിന് ശേഷം നിർത്തുകയാണെങ്കില്‍ ആ നമ്പർ ഒരു വർഷത്തേക്ക് ലഭ്യമാവില്ല. അതേ ഉപഭോക്താവിന് ഇക്കാലയളവില്‍ നമ്പർ വേണമെങ്കില്‍ റീ ആക്ടിവേറ്റ് ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.