കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചെന്ന കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഒന്നും രണ്ടും പ്രതികളായ ഫര്‍സീന്‍ മജീദ്, ആര്‍. കെ. നവീന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹര്‍ജിക്കാര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ക്ക് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിച്ച ഇ. പി. ജയരാജന്റ മര്‍ദനത്തില്‍ പരുക്കേറ്റു. ഗൂഡാലോചന, വധശ്രമം, വ്യോമയാന നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
വിമാന ജീവനക്കാരുടെ നിര്‍ദേശം വകവെക്കാതെ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു. മൂന്നാം പ്രതി മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നിവയാണ് കേസ്. യുവാക്കള്‍ക്ക് മര്‍ദനമേറ്റതായി എയര്‍പോര്‍ട്ട് ഡയറക്ടറുടേയും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.