ഹൈദരാബാദ്: ദേശീയതലത്തിലേക്ക് വളരുന്നതിന് ഭാഗമായി ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) ഇനി ബിആര്‍എസ് ആയി മാറും. ബിആര്‍എസ് എന്നാല്‍ ഭാരതീയ രാഷ്ട്ര സമിതി, ഭാരത് രാഷ്ട്രീയ സമിതി, ഭാരത് രാഷ്ട്ര സമിതി എന്നീ പേരുകളിലൊന്നിന്റെ ചുരുക്കമാകും.
ഏതു വേണമെന്ന് അന്തിമ തീരുമാനമായിട്ടില്ല. തെലങ്കാനയില്‍ ഒതുങ്ങിനില്‍ക്കാതെ ദേശീയതലത്തില്‍ വളരുന്നതിന്റെ തുടക്കമായാണ് പേരുമാറ്റം. സമാനമായ മാറ്റം പതാകയിലും ഉണ്ടാകും. പതാകയില്‍ തെലങ്കാനയ്ക്കു പകരം ഇന്ത്യയുടെ ചിത്രം ഉള്‍പ്പെടുത്തും. ഈ മാസം 21ന് നടക്കുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. തിരഞ്ഞെടുപ്പ് ചിഹ്നമായ കാര്‍ തുടരും.
ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു ജൂണ്‍ 21നോ 22നോ പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ടിആര്‍എസിന്റെ പേര് ബിആര്‍എസ് എന്നാക്കാനുള്ള പ്രമേയം പാസാക്കാനാണ് തീരുമാനിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയ്ക്ക് ഒരു ബദല്‍ രാഷ്ട്രീയ അജണ്ട വാഗ്ദാനം ചെയ്ത് ദേശീയ രാഷ്ട്രീയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.