ജിസിസി രാജ്യങ്ങളെ താമസക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ സൗദി അറേബ്യ അനുമതി നല്കിയേക്കും

ജിസിസി രാജ്യങ്ങളെ താമസക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ സൗദി അറേബ്യ അനുമതി നല്കിയേക്കും

റിയാദ്: യുഎഇ ഉള്‍പ്പടെയുളള ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാനുളള പദ്ധതി നടപ്പിലാക്കാന്‍ സൗദി അറേബ്യ. വ്യാപാര, സന്ദർശക,ഉംറ ആവശ്യങ്ങള്‍ക്കായി വിസ രഹിത യാത്ര സാധ്യമാക്കുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. 

യുഎഇയെ കൂടാതെ ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ സാധുതയുളള താമസവിസയും തൊഴില്‍ വിസയും ഉളളവർക്കായിരിക്കും ആനുകൂല്യം പ്രയോജനപ്പെടുക്കാനാവുക. പദ്ധതിയുടെ കരട് നിയം തയ്യാറായിട്ടുണ്ടെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സൗദി ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രദേശിക മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. 

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് വിസ ഇല്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാനും ഉംറ ചെയ്യാനും ഇതോടെ അനുമതി ലഭിച്ചേക്കും. എന്നാല്‍ ഹജ്ജ് നിർവ്വഹിക്കാന്‍ വിസ എടുത്ത് സൗദി അറേബ്യയിലെത്തണം. 

കൃത്യമായ മാനദണ്ഡങ്ങളോടെയാകും വിസാരഹിത യാത്ര സാധ്യമാകുക. പ്രൊഫഷണലുകള്‍, ഉയർന്ന ജോലികള്‍ ഉളളവർ, സ്ഥിരവരുമാനമുളളവർ എന്നിവർക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വിസാ രഹിത യാത്ര അനുവദിക്കുകയെന്നാണ് സൂചന. ഇതു സംബന്ധിച്ച വ്യക്തത വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. 

ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കായി പ്രത്യേക വിസാ സംവിധാനം ഉടന്‍ ഉണ്ടാകുമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖതീബ് പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.