കേസില്‍ നിന്ന് പിന്മാറാന്‍ വിജയ് ബാബു ഒരു കോടി വാഗ്ദാനം ചെയ്തു; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇരയായ നടി

കേസില്‍ നിന്ന് പിന്മാറാന്‍ വിജയ് ബാബു ഒരു കോടി വാഗ്ദാനം ചെയ്തു; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇരയായ നടി

കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ നടന്‍ വിജയ്ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇരയാക്കപ്പെട്ട നടി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്ന് അതിജീവിത ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

വിജയ് ബാബു ദുബായില്‍ പോയ സമയത്ത് അയാളുടെ സുഹൃത്ത് വഴിയാണ് തനിക്ക് പണം വാഗ്ദാനം ചെയ്തത്. ഈ വിവരം പോലീസിന് നല്‍കിയിട്ടുണ്ട്. താരസംഘടനയായ അമ്മ അയാളെ പുറത്താക്കാത്തത്, അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്മെയില്‍ ചെയ്തത് കൊണ്ടും, പണം ഓഫര്‍ ചെയ്തതു കൊണ്ടാണെന്നുമാണ് താന്‍ വിശ്വസിക്കുന്നത്.

പരാതിക്കു ശേഷം വിജയ് ബാബു ഒരു സംവിധായകനെ വിളിച്ച് എന്റെ അവസരം കളയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി. പരാതി കൊടുക്കുന്നതിനു മുമ്പ് പരാതിയുമായി മുന്നോട്ടു പോവരുതെന്ന് പല തവണ വിജയ് ബാബു കെഞ്ചിയിട്ടുണ്ട്. ഞാനെന്ത് ഡീലിനും റെഡിയാണ്, നീ എന്നോടു പറ എന്നും അയാള്‍ പറഞ്ഞിരുന്നു. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഞങ്ങള്‍ തമ്മില്‍ നടന്നിട്ടില്ല. അയാളുടെ സിനിമയില്‍ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് എനിക്ക് തന്നത്.

താനൊരു പുതുമുഖമായതു കൊണ്ടാണ് ഇത്തരത്തിലുള്ള നീതിനിഷേധം ഉണ്ടായത്. മെഡിക്കല്‍ ചെക്കപ്പിന് പോയ സ്ഥലത്തെ ഡോക്ടര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും അതിജീവിത ആരോപിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥയും മോശമായാണ് പെരുമാറിയതെന്നും നടി ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.