ഫെല്‍സിങ്കി: ഫിന്‍ലാന്‍ഡില്‍ നടന്ന കുര്‍തനെ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ മെഡല്‍. 86.69 മീറ്റര്‍ എന്ന മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷോണ്‍ വാല്‍കോട്ടും ഗ്രെനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
നീരജ് ആദ്യ അവസരത്തില്‍ തന്നെ 86.69 മീറ്റര്‍ എറിഞ്ഞു. മത്സരത്തില്‍ രസംകൊല്ലിയായി മഴയുണ്ടായിരുന്നു. മൂന്നാമത്തെ അവസരം എറിയുന്നതിനിടെ താരം തെന്നി വീണിരുന്നു. മഴ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു. മഴ മൂലം നീരജ് ചോപ്രയുടെ രണ്ടാമത്തെ അവസരം ഫൗളായിരുന്നു. ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഈ സീസണില്‍ രണ്ടുവട്ടം 90 മീറ്റര്‍ എറിഞ്ഞ താരമാണ്.
കഴിഞ്ഞ ദിവസം നടന്ന പാവോ നൂര്‍മി ഗെയിംസില്‍ വെള്ളി നേടിയ ചോപ്ര തന്റെ തന്നെ ദേശീയ റെക്കോഡും തിരുത്തി. ടുര്‍കുവില്‍ നടന്ന ഗെയിംസില്‍ 89.30 മീറ്റര്‍ എറിഞ്ഞാണു നീരജ് തന്റെ തന്നെ ദേശീയ റെക്കോഡ് തിരുത്തിയത്.
മികച്ച പ്രകടനം പുറത്തെടുത്ത താരം വെള്ളി മെഡല്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാട്യാലയില്‍ നടന്ന ഗെയിംസിലാണ് നീരജ് 88.07 മീറ്റര്‍ എറിഞ്ഞു ദേശീയ റെക്കോഡിട്ടത്. ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ എറിഞ്ഞാണു നീരജ് ഇന്ത്യക്കായി അത്ലറ്റിക്സിലെ ആദ്യ സ്വര്‍ണ മെഡലെന്ന നേട്ടം സ്വന്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.