എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാടക നിരക്കിൽ ദുബായ്

എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാടക നിരക്കിൽ ദുബായ്

ദുബായ് : കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ദുബായിലെ റെസിഡൻഷ്യൽ വാടകയെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി.

 പാം ജുമൈറയും അൽ ബറാറിയുമാണു വാടകയുടെ കാര്യത്തിൽ മുൻപിൽ . പാം ജുമൈറയിൽ 2,13,761 ദിർഹമാണ് ശരാശരി വാർഷിക വാടക . അൽ ബറാറിയിൽ വാർഷിക വാടക 8,74,171 ദിർഹമാണ് . ഈ വർഷം ഇതിനോടകം അപ്പാർട്മെന്റ് വാടകയിൽ 9.6 ശതമാനവും വില്ലകളുടെ വാടകയിൽ 19.8 ശതമാനവും വർധനയുണ്ടായെന്നാണു അമേരിക്കൻ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൾഡ്വെൽ ബാങ്കർ റിച്ചഡ് എല്ലീസിന്റെ പഠനത്തിൽ പറയുന്നത് .

 കോവിഡിനു ശേഷം ഇവിടെ എത്തുന്ന തൊഴിൽ അന്വേഷകരുടെ എണ്ണം വർധിച്ചതാണ് പെട്ടെന്നു വാടക നിരക്ക് ഉയരാനുള്ള കാരണം . സാധാരണക്കാർക്കു താങ്ങാവുന്ന വാടക നിരക്ക് ഉണ്ടായിരുന്ന ദയ്റ , ദുബായ് സ്പോർട്സ് സിറ്റി , ജുമൈറ വില്ലേജ് എന്നിവിടങ്ങളിലും വാടക കുതിച്ചുയരുകയാണ് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.