ഫുജൈറ: നിത്യ സഹായ മാതാ കത്തോലിക്കാ ദേവാലയ തിരുന്നാളും 30-മത് വാർഷികവും

ഫുജൈറ: നിത്യ സഹായ മാതാ കത്തോലിക്കാ ദേവാലയ തിരുന്നാളും 30-മത് വാർഷികവും

ഫുജൈറ: 1992-ൽ സ്ഥാപിതമായ ഫുജൈറ നിത്യ സഹായ മാതാ കത്തോലിക്കാ ദേവാലയത്തിലെ ഇടവക തിരുന്നാളും ദേവാലയ സ്ഥാപനത്തിന്റെ മുപ്പതാമത് വാർഷികവും ജൂൺ 19- ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു.


ആഘോഷമായ തിരുന്നാൾ കുർബാനക്ക് രൂപതാ മെത്രാൻ അഭിവന്ദ്യ പോൾ ഹിൻഡർ മുഖ്യ കാർമികത്വം വഹിച്ചു. റെക്ടർ ഫാ. ബാലസ്വാമി , ഇടവക വികാരി ഫാ. രാജൻ പുഷ്പം , അസിസ്റ്റന്റ് വികാരി ഫാ. ജോർജ് വെള്ളക്കടയിൽ , ഫാ.സുരേഷ് , ഫാ. റൊസാരിയോ , ഫാ. ടോം ഉഴുന്നാലിൽ , ഫാ. ഡെറിക് എന്നിവർ സഹകാർമികരായിരുന്നു. 

രൂപതാ ശുശ്രൂഷയിൽ നിന്നും വിട വാങ്ങുന്ന അഭിവന്ദ്യ പോൾ ഹിൻഡർ പിതാവിന് യാത്ര അയപ്പും നൽകുകയുണ്ടായി. റെക്ടർ ഫാ ബാലസ്വാമി പിതാവിന്റെ സേവനങ്ങളെ പ്രകീർത്തിച്ചു സംസാരിക്കുകയും വികാരി ഫാ രാജൻ പുഷ്പം SDB ഉപഹാരം നൽകുകയും ചെയ്തു.
അഭിവന്ദ്യ പോൾ ഹിൻഡർ മറുപടി പ്രസംഗം നടത്തി. 

ദേവാലയം സ്ഥാപിക്കുവാനും പ്രവർത്തിക്കുവാനും അനുവാദം നൽകിയ ഫുജൈറ ഭരണാധികാരിയെയും സർക്കാരിനെയും നന്ദിയോടെ അനുസ്മരിച്ചു . മുപ്പതാം വാർഷികത്തിന്റെ സ്മരണക്കായി പുറത്തിറക്കുന്ന പ്രാർത്ഥനാ പുസ്തകത്തിന്റെ പ്രകാശനം അഭിവന്ദ്യ പോൾ ഹിൻഡർ പിതാവ് നിർവഹിച്ചു
മുപ്പതും അതിൽ കൂടുതലും വര്ഷങ്ങളായി ഇടവകയുടെ സ്ഥാപനം മുതൽ ഇടവക അംഗങ്ങളായി പ്രവർത്തിച്ചു വന്ന വിവിധ വ്യക്തികളെയും കുടുംബങ്ങളെയും മൊമെന്റോ നൽകി ആദരിച്ചു.


ഇടവക വികാരിയുടെ നേതൃത്വത്തിൽ പാരിഷ് കൌൺസിൽ അംഗങ്ങളും വിവിധ കമ്മ്യൂണിറ്റി ലീഡേഴ്സും പരിപാടികൾക്ക് നേതൃത്വം വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.