മലപ്പുറത്ത് കെ റെയില്‍ കുറ്റികള്‍ ഇറക്കാന്‍ ശ്രമം; നാട്ടുകാരെത്തി തിരികെ കയറ്റിവിട്ടു, സൂക്ഷിച്ചു വയ്ക്കാന്‍ കൊണ്ടു വന്നവയെന്ന് അധികൃതര്‍

മലപ്പുറത്ത് കെ റെയില്‍ കുറ്റികള്‍ ഇറക്കാന്‍ ശ്രമം; നാട്ടുകാരെത്തി തിരികെ കയറ്റിവിട്ടു, സൂക്ഷിച്ചു വയ്ക്കാന്‍ കൊണ്ടു വന്നവയെന്ന് അധികൃതര്‍

മലപ്പുറം: തിരുനാവായയില്‍ കെ റെയില്‍ കുറ്റികള്‍ വീണ്ടും ഇറക്കാന്‍ ശ്രമം. തൊഴിലാളികള്‍ വാഹനത്തില്‍ നിന്ന് ഇറക്കിയ കുറ്റികള്‍ നാട്ടുകാര്‍ തിരിച്ചു വാഹനത്തില്‍ കയറ്റി. അതേസമയം സൂക്ഷിക്കാനായാണ് കുറ്റികള്‍ കൊണ്ടുവന്നതെന്ന് തൊഴിലാളികള്‍ അറിയിച്ചെങ്കിലും കുറ്റികള്‍ ഇറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ഉദ്യോഗസ്ഥരാരും തന്നെ ഒപ്പം ഉണ്ടായിരുന്നില്ല.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആയിരുന്നു നേരത്തെ കെ റെയില്‍ കുറ്റികള്‍ സൂക്ഷിച്ചിരുന്നത്. ഇത് റെയിലിന്റെ കീഴിലുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമവും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് ഇറക്കിയ കുറ്റികള്‍ വാഹനത്തേക്ക് തിരിച്ചു കയറ്റി. നൂറിലേറെ കുറ്റികള്‍ ആണ് തിരിച്ചു വാഹനത്തില്‍ കയറ്റിപ്പിച്ചത്.

അതേസമയം വിശദീകരണവുമായി കെ റെയില്‍ അധികൃതര്‍ രംഗത്തെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കുറ്റികള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌സജസ് കോര്‍പ്പറേഷന്റെ പക്കലുള്ള ഭൂമിയിലേക്ക് മാറ്റാനായിരുന്നു ശ്രമമെന്നാണ് വിശദീകരണം. ഇതിനായി അനുമതി വാങ്ങിയിരുന്നു.

പൊതുസ്ഥലമായതിനാല്‍ ഇവിടെ കുറ്റികള്‍ ഇറക്കുന്നതിന് തടസങ്ങള്‍ ഒന്നുമില്ല. നാട്ടുകാര്‍ തടഞ്ഞതിനാല്‍ കുറ്റികള്‍ നേരത്തെ വച്ച സ്ഥലത്തേക്ക് കൊണ്ടുപോയി. കുറ്റികള്‍ എവിടെ സൂക്ഷിക്കണമെന്ന് ചര്‍ച്ച് ചെയ്ത് തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.