താന്‍ ബിജെപി വിടാന്‍ ഉദേശിക്കുന്നില്ലെന്ന് സുരേഷ് ഗോപി; വാര്‍ത്ത പടച്ചുവിട്ടവര്‍ക്ക് ദുരുദേശ്യമെന്ന് നടന്‍

താന്‍ ബിജെപി വിടാന്‍ ഉദേശിക്കുന്നില്ലെന്ന് സുരേഷ് ഗോപി; വാര്‍ത്ത പടച്ചുവിട്ടവര്‍ക്ക് ദുരുദേശ്യമെന്ന് നടന്‍

തിരുവനന്തപുരം: താന്‍ ബിജെപി വിടുമെന്ന് കൈരള ടിവിയില്‍ വന്ന വാര്‍ത്തയ്‌ക്കെതിരേ നടന്‍ സുരേഷ് ഗോപി രംഗത്ത്. താന്‍ അടിയുറച്ച ബിജെപി പ്രവര്‍ത്തകനാണ്. പാര്‍ട്ടി വിടാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

നരേന്ദ്ര മോഡിയ്ക്കും അമിത് ഷായ്ക്കും ജെ.പി. നദ്ദയ്ക്കും രാജ്‌നാഥ് സിങ്ങിനും ഉറച്ച പിന്തുണ നല്‍കും. വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതില്‍ സുരേഷ് ഗോപിയ്ക്ക് അരിശമുണ്ടെന്നും പാര്‍ട്ടി വിടുമെന്നുമായിരുന്നു സിപിഎമ്മിന്റെ ചാനലായ കൈരളി ന്യൂസില്‍ വന്ന വാര്‍ത്ത.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി തന്നെ മല്‍സരിക്കണമെന്നാണ് കേരള നേതൃത്വത്തിന്റെ ആഗ്രഹം. പക്ഷേ, സുരേഷ് ഗോപി ഇനിയും മനസ് തുറന്നിട്ടില്ല. തൃശൂരിനേക്കാള്‍ മല്‍സര സാധ്യത തിരുവനന്തപുരമാണെന്ന വിദഗ്ധാഭിപ്രായവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇതിനിടെ, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ബിജെപിയ്ക്ക് ചരിത്രത്തില്‍ ഏറ്റവും അധികം വോട്ട് തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ കിട്ടിയത് സുരേഷ് ഗോപി മല്‍സരിച്ചപ്പോഴായിരുന്നു. 2,93,822 വോട്ടാണ് സുരേഷ്‌ഗോപിയ്ക്കു 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് കിട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.