കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആശ്വാസം: അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആശ്വാസം:  അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് എല്ലാമാസവും അഞ്ചാം തീയതിയ്ക്ക് മുന്‍പ് ശമ്പളം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഭരിക്കുന്നവര്‍ കൃത്യമായി അക്കാര്യം ചെയ്‌തേ പറ്റൂ. 3500 കോടി രൂപയുടെ ബാധ്യതയില്‍ തീരുമാനമെടുക്കാതെ കെ.എസ്.ആര്‍.ടി.സിക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കണ്‍സോഷ്യത്തിലേക്ക് പോകുകയാണ്. ഉന്നത തലത്തിലുള്ള ഓഡിറ്റ് കെ.എസ്.ആര്‍.ടി.സിയില്‍ വേണമെന്ന് കോടതി നിര്‍ദേശിച്ചു. എട്ട് കോടി രൂപയെങ്കിലും വരുമാനം ലഭിച്ചാല്‍ കുഴപ്പമില്ലാതെ കാര്യങ്ങള്‍ നടക്കുമെന്ന് കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.