കൊച്ചി: ജോഷി വര്‍ഗീസ് തേലക്കാടന്‍ എന്നയാള്‍ നല്‍കിയ കേസില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഐപിസി 205 പ്രകാരം അപ്പീല്‍ കോടതിയില്‍ ഫയല്‍ ചെയ്തു. ഇതിന്റെ ഹിയറിങ് ജൂലൈ ഒന്നിന് നടക്കും. സീറോ മലബാര്‍ സഭയുടെ തലവനെതിരേ ജോഷി വര്‍ഗീസ് തേലക്കാടന്‍ ഏഴോളം കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
കര്‍ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിലെ പ്രതിയായ ഫാ. പോള്‍ തേലക്കാടിന്റെ ബന്ധുവാണ് ജോഷി വര്‍ഗീസ് തേലക്കാടന്‍. എറണാകുളം-അങ്കമാലി രൂപതയില്‍ നിലനില്‍ക്കുന്ന കുര്‍ബാന തര്‍ക്കങ്ങള്‍ സഭാ തലവനെതിരെയും മാര്‍പാപ്പയ്ക്കെതിരെയും വരെ പരസ്യമായ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.
ജോഷി തേലക്കാടന്‍ നല്‍കിയ മറ്റൊരു ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഭാരതത്തിലെ കത്തോലിക്കാ സഭാസമൂഹങ്ങളായ സീറോ മലബാര്‍ സഭയും ലത്തീന്‍ കത്തോലിക്കാ സഭയും നടത്തിയ ക്രയവിക്രയങ്ങളുടെ സാധുതയെപ്പറ്റി കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.