ഷിന്‍ഡേ ക്യാമ്പില്‍ 34 പേരെന്ന് സൂചന; മഹാരാഷ്ട്രയിലെ അഘാഡി സര്‍ക്കാര്‍ ആടുന്നു

ഷിന്‍ഡേ ക്യാമ്പില്‍ 34 പേരെന്ന് സൂചന; മഹാരാഷ്ട്രയിലെ അഘാഡി സര്‍ക്കാര്‍ ആടുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്നാണ് അഘാഡി സര്‍ക്കാര്‍ ആടിയുലയുന്നത്. വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയി. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പില്‍ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്.

അതേസമയം മുംബൈയില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭാ യോഗം ചേരും. വിമത ക്യാംപില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേരടക്കം എല്ലാ എംഎല്‍എമാരെയും ശിവസേന മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. രാവിലെ എന്‍സിപി എംഎല്‍എമാരുടെ യോഗം ശരദ് പവാര്‍ വിളിച്ചിട്ടുണ്ട്. ഷിന്‍ഡെ അടക്കമുള്ള വിമത നേതാക്കളുമായി സഞ്ജയ് കുട്ടെ എംഎല്‍എ വഴിയാണു ബിജെപി ചര്‍ച്ച നടത്തുന്നത്.

ഷിന്‍ഡെയും കൂട്ടാളികളായ അജയ് ആഷര്‍, ഭൂപാല്‍ രാംനാഥ്കര്‍ എന്നിവരും ഇഡി നിരീക്ഷണത്തിലായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന മന്ത്രി അനില്‍ പരബിനെ ഇഡി കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ ഇന്നും തുടരും.


കഴിഞ്ഞ ദിവസത്തെ നിയമ നിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗം ശിവസേനാ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റില്‍ അപ്രതീക്ഷിത വിജയം ലഭിച്ചതിനു പിന്നാലെയാണു വിമത നീക്കം തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.