ഒമാനില്‍ ഇനിമുതല്‍ പോലീസ് ക്ലിയറന്‍സ് ഓൺലൈൻ വഴി

ഒമാനില്‍ ഇനിമുതല്‍ പോലീസ് ക്ലിയറന്‍സ് ഓൺലൈൻ വഴി

മസ്കറ്റ്: ഒമാനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും. റോയല്‍ ഒമാന്‍ പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കില്‍ പൊലീസിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലൂടെയോ ഈ സേവനം ലഭ്യമാവുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗമാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. www.rop.gov.om എന്ന വെബ്‍സൈറ്റ് വഴിയോ അല്ലെങ്കില്‍ പൊലീസിന്റെ സ്‍മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെയോ ഇതിനായി അപേക്ഷ നല്‍കാം. ഇതുവരെയും പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയായിരുന്നു ക്ലീയറന്‍സ് വാങ്ങിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.