കളളടാക്സികള്‍ക്ക് തടയിടാന്‍ പരിശോധന ക‍ർശനമാക്കി ദുബായ് പോലീസ്

കളളടാക്സികള്‍ക്ക് തടയിടാന്‍ പരിശോധന ക‍ർശനമാക്കി ദുബായ് പോലീസ്

ദുബായ്: അനധികൃതമായി യാത്രാക്കാരെ കയറ്റി സർവ്വീസ് നടത്തുന്നവർക്കെതിരെ പരിശോധന കർശനമാക്കി അധികൃതർ. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാന്‍സ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് വിഭാഗവും സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. ഇത്തരത്തില്‍ കളളടാക്സികളായ 41 വാഹനങ്ങള്‍ പരിശോധനയില്‍ പിടിച്ചെടുത്തു. 

നിയമലംഘകർക്കെതിരെ പിഴ ചുമത്തുമെന്നും വാഹനം കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യാത്രാക്കാരെ കൊണ്ടു പോകുന്നതിനായി ലൈസന്‍സില്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഡ്രൈവറുമായി യാതൊരു പരിചയവുമില്ലാത്തവരാണ് ഇത്തരം വാഹനങ്ങളിലെ യാത്രക്കാരെങ്കില്‍ അത് കളള ടാക്സി ഗണത്തില്‍ പെടുത്തും. 

സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചോ നേരിട്ടോ ഇത്തരം വാഹനങ്ങള്‍ക്കായി പ്രചരണം നടത്തുന്നതും കുറ്റകരമാണ്.
ഇത്തരത്തില്‍ ജബല്‍ അലിയില്‍ നടത്തിയ പരിശോധനയിലാണ് 41 വാഹനങ്ങള്‍ പിടിച്ചെടുത്തത്. 39 പേർ അറസ്റ്റിലായി. ഇവരില്‍ 25 പേർ അനധികൃതമായി യാത്രാക്കാരെ കൊണ്ടുപോയിരുന്നവരാണ്. 14 പേർ വാഹനങ്ങളിലേക്ക് ആളുകളെ എത്തിച്ചിരുന്നവരാണ്. 

ദുബായ് പോലീസിന്‍റെ സഹകരണത്തോടെ
വ്യാജ ടാക്സികള്‍ കൂടുതലുളള മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാനും ബോധവല്‍ക്കരണം നടത്താനുമുളള നീക്കത്തിലാണ് ആർ ടി എ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.