ശിവസേന സര്‍ക്കാര്‍ രാജിയ്‌ക്കൊരുങ്ങുന്നു; ആദിത്യ താക്കറെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് മന്ത്രിയെന്നത് നീക്കം ചെയ്തു

ശിവസേന സര്‍ക്കാര്‍ രാജിയ്‌ക്കൊരുങ്ങുന്നു; ആദിത്യ താക്കറെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് മന്ത്രിയെന്നത് നീക്കം ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാര്‍ രാജിവച്ചേക്കുമെന്ന് സൂചന. ഉച്ചയ്ക്ക് നടക്കുന്ന മന്ത്രിസഭ യോഗത്തിനു ശേഷം രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കാനാണ് നീക്കമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും മന്ത്രിയെന്നത് നീക്കം ചെയ്തു. കേവലം 20 ല്‍ താഴെ എംഎല്‍എമാര്‍ മാത്രമാണ് ഉദ്ധവിനൊപ്പം ഉറച്ചു നില്‍ക്കുന്നത്. ഇവരില്‍ പലരും തന്നെ ഏക്‌നാഥ് ഷിന്‍ഡെയുടെ ഗ്രൂപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം.

ഏകനാഥ് ഷിന്‍ഡേക്കൊപ്പം ശിവസേനയുടെ 38 എംഎല്‍എമാരുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താനാവശ്യമായ 145 അംഗങ്ങളുടെ പിന്തുണ ഉണ്ടാകില്ലെന്നാണ് സൂചന. അതിനിടെ ഏഐസിസി നിരീക്ഷകന്‍ കമല്‍നാഥ് മുംബൈയിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ശരദ് പവാര്‍ എന്‍സിപി നേതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.