ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തന്നോടൊപ്പം; ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തന്നോടൊപ്പം; ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ഇ ഡിയുടെ ചോദ്യം ചെയ്യലിനെ ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി. ചോദ്യം ചെയ്യല്‍ എത്ര മണിക്കൂര്‍ നീണ്ടാലും ഭയക്കില്ല. ഇ ഡി ഒന്നുമല്ലെന്നും കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താനകില്ലെന്നും രാഹുല്‍ വ്യക്തമാക്കി. എ ഐ സി സി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇ ഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂറാണ് ചോദ്യം ചെയ്തത്. രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഇ ഡി ഓഫീസില്‍ നിന്നും മടങ്ങിയത്. ഇനി അടുത്ത ആഴ്ചയെ ചോദ്യം ചെയ്യുക ഉള്ളൂവെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പ്രേരിതമായാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികളും പ്രവര്‍ത്തകരും ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അതേസമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. പദ്ധതി പിന്‍വലിക്കും വരെ പോരാട്ടം തുടരും. കോണ്‍ഗ്രസ് രാജ്യത്തെ യുവാക്കള്‍ക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണ്. നരേന്ദ്രമോഡി തൊഴിലുകള്‍ ഇല്ലാതാക്കി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുല്‍ ആരോപിച്ചു.

മാത്രമല്ല സൈന്യത്തില്‍ ചേരുക എന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സര്‍ക്കാര്‍ തകര്‍ത്തു. റാങ്കുമില്ല പെന്‍ഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോഡി മിണ്ടാതിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.