അജ്മാന്‍: പിതാവ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതോടെ 9 വയസുകാരിയായ മകള്‍ നാട്ടിലേക്ക് മടങ്ങി. അജ്മാനിലാണ് സംഭവം. പിതാവിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഏഷ്യന്‍ സ്വദേശിനിയായ പെണ്‍കുട്ടി അജ്മാന്‍ വുമണ്‍ ആന്‍റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍റെ സംരക്ഷണയിലായിരുന്നു.
സന്ദർശക വിസയിലാണ് പിതാവ് കുട്ടിയെ യുഎഇയിലെത്തിച്ചത്. വീട്ടിലായിരുന്നു ഇയാളുടെ മയക്കുമരുന്ന് വില്‍പന. ഇതിനായി പെണ്‍കുട്ടിയെ പലപ്പോഴും ഇയാള്‍ മറയാക്കിയിരുന്നതായും പോലീസ് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് വില്‍പ കണ്ടെത്തുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വീട്ടില്‍ പോലീസെത്തിയപ്പോള്‍ പേടിച്ച പെണ്‍കുട്ടിയെ അജ്മാന്‍ വുമണ്‍ ആന്‍റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷനിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് മാനുഷിക പരിഗണന മുന്‍നിർത്തി കുട്ടിയുടെ നാട്ടിലുളള മാതാവിനെ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ ബന്ധപ്പെടുകയും നടപടികള്‍ പൂർത്തിയാക്കി പെണ്‍കുട്ടിയെ നാട്ടിലേക്ക് അയക്കുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj