ദുബായ്: യു എന്നിന്‍റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‍റെ 28 മത് എഡിഷന് ദുബായ് എക്സ്പോ സിറ്റി വേദിയാകും. യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നിർദ്ദേശപ്രകാരമാണ് ഇത്. ലോക രാഷ്ട്രത്തലവന്മാർ യുഎന്നിന്‍റെ കാലാവസ്ഥ വ്യതിയാന സമ്മേളത്തിന്‍റെ ഭാഗമാകും.
പരിസ്ഥിതി സൗഹാർദ്ദത്തിലൂടെയാണ് ദുബായ് എക്സ്പോ 2020 ലോകത്തിന് ആതിഥ്യമരുളിയത്. ഇതാണ് എക്സ്പോ സിറ്റിയെ കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യപ്പെടുന്ന കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‍റെ വേദിയാക്കിയത്.നവംബറിലാണ് സമ്മേളനം നടക്കുക. വിവിധ രാഷ്ട്രത്തലവന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും സമ്മേളനത്തിന്‍റെ ഭാഗമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj