കോഴിക്കോട്: ബാലുശേരിയില്‍ ഫ്‌ളക്‌സ് കീറിയെന്നാരോപിച്ച് ഹൈന്ദവനായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ വഴിത്തിരിവ്. പാലോളിയില്‍ ക്രൂരമര്‍ദനമേറ്റ ജിഷ്ണു രാജിനെ മര്‍ദിച്ച സംഘത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ നജാഫും ഉള്‍പ്പെടുന്നു.
പകല്‍ സമയങ്ങളില്‍ ഡിവൈഎഫ്‌ഐക്കാരനായി നടന്നിരുന്ന നജാഫ് രാത്രികാലങ്ങളില്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തകനാണെന്ന അറിവ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും എസ്ഡിപിഐക്കാര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ബാലുശേരിയില്‍ നടന്ന സംഭവം.
സജീവമായി സിപിഎമ്മിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന നജാഫ് പോപ്പുലര്‍ ഫ്രണ്ട് അനുഭാവിയായിരുന്ന കാര്യം പുറത്തു വന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായിട്ടുണ്ട്. മര്‍ദനത്തിന് ശേഷം പോലീസെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസിനോടും ഫ്ളക്സ് കീറിപ്പോയെന്ന് കുറ്റസമ്മതം നടത്തുന്ന ജിഷ്ണുരാജിനെ പോലീസുകാര്‍ക്ക് മുമ്പിലിട്ടും മര്‍ദിക്കുന്നുണ്ട്.
പോലീസിനോട് കയര്‍ക്കുന്നതും പോലീസിന് മുന്നിലിട്ട് അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ജിഷ്ണുവിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്ത വടിവാള്‍ പോലീസിന്റെ മുന്നില്‍വച്ച് നിര്‍ബന്ധിച്ച് പിടിപ്പിക്കാനും ഫോട്ടോയെടുക്കാനും ആവശ്യപ്പെടുന്നുണ്ട്.
പോലീസ് ഇത് അനുവദിക്കാതിരുന്നതോടെ തെറിവിളിക്കുകയും പോലീസിനോട് കയര്‍ക്കുന്നതുമാണ് രണ്ടാമതായി പുറത്തുവന്ന വീഡിയോയിലുള്ളത്. വ്യാഴാഴ്ചയാണ് ജിഷ്ണുവിനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത് മര്‍ദിച്ച ശേഷം വടിവാള്‍ പിടിച്ച് കുറ്റസമ്മതം നടത്തിക്കുന്ന വീഡിയോ പുറത്തുവന്നത്.
ഇത് നിര്‍ബന്ധിച്ച് പിടിപ്പിച്ചതാണെന്നും കുറ്റസമ്മതം നടത്തിച്ചതാണെന്നും ജിഷ്ണു പിന്നീട് പറഞ്ഞിരുന്നു. സംഭവത്തില്‍ 30 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ തൃക്കുറ്റിശ്ശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയാണ് ജിഷ്ണുരാജ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.