ആര്‍ക്കും വേണ്ട; ഈ ബൈക്കിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചെന്ന് റിപ്പോര്‍ട്ട് !

ആര്‍ക്കും വേണ്ട; ഈ ബൈക്കിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചെന്ന് റിപ്പോര്‍ട്ട് !

ജാപ്പനീസ് ഇരു ചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ ഇന്‍ട്രൂഡര്‍ 155 ക്രൂയിസര്‍ മോട്ടോര്‍ സൈക്കിളിനെ വിപണിയില്‍ നിന്ന് പിന്‍ വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2017 നവംബറില്‍ ആണ് സുസുക്കി ഇന്‍ട്രൂഡര്‍ 155 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അഞ്ച് വര്‍ഷത്തെ ജീവിതചക്രത്തില്‍ ഒരിക്കല്‍ പോലും ഇന്‍ട്രൂഡറിന് കാര്യമായ അപ്ഡേറ്റുകളൊന്നും ലഭിച്ചിരുന്നില്ല. ഒടുവില്‍ കുറഞ്ഞ ഡിമാന്‍ഡും മോശം വില്‍പ്പനയും കാരണം കമ്പനി ഈ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന നിര്‍ത്തലാക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

അതേസമയം ഇതുസംബന്ധിച്ച് സുസുക്കി ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തു വിട്ടിട്ടില്ല. എങ്കിലും മോട്ടോര്‍ സൈക്കിള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. കൂടാതെ 2021 ഡിസംബറിന് ശേഷം ഈ ക്രൂയിസര്‍ മോട്ടോര്‍ സൈക്കിളിന്റെ ഒരു യൂണിറ്റ് പോലും ഇന്ത്യയില്‍ വിറ്റിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. സൈക്കിള്‍ ഭാഗങ്ങളും മെക്കാനിക്കലുകളും സുസുക്കി ജിക്‌സര്‍ 155 സീരീസുമായി പങ്കിട്ടുകൊണ്ടായിരുന്നു ഇന്‍ട്രൂഡറിന്റെ വരവ്.

എന്‍ട്രി ലെവല്‍ ക്രൂയിസര്‍ സ്പെയ്സില്‍ ബജാജ് അവഞ്ചര്‍ 160, അവഞ്ചര്‍ 220 എന്നിവയുടെ ഏക എതിരാളിയായിരുന്നു സുസുക്കി ഇന്‍ട്രൂഡര്‍ 155. ഇന്‍ട്രൂഡര്‍ ഇനി വില്‍പ്പനയ്ക്കില്ല എന്നതു കൊണ്ടു തന്നെ അവഞ്ചര്‍ ജോഡിക്ക് വീണ്ടും നേരിട്ടുള്ള മത്സരമില്ല. എന്നിരുന്നാലും, ക്വാര്‍ട്ടര്‍ ലീറ്റര്‍ സ്പേസില്‍ ഒരു പ്രധാന സെഗ്മെന്റ് സൃഷ്ടിക്കുന്നതിന് ഇന്‍ട്രൂഡര്‍ 250 ക്രൂയിസര്‍ അവതരിപ്പിക്കാന്‍ സുസുക്കി വളരെക്കാലമായി പദ്ധതിയിടുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്‍ട്രൂഡര്‍ 250-ന്റെ ഡിസൈനിന്റെ പേറ്റന്റ് ചിത്രങ്ങള്‍ 2020 ജൂണില്‍ ചോര്‍ന്നിരുന്നു. പക്ഷെ, അതിനുശേഷം മോട്ടോര്‍സൈക്കിളിനെക്കുറിച്ച് അപ്ഡേറ്റുകളൊന്നും ഉണ്ടായിട്ടില്ല.

അതേസമയം മൊത്തത്തിലുള്ള വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മികച്ച വില്‍പ്പനയാണ് സുസുക്കി ഇന്ത്യ നേടുന്നത്. 2022 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ അനുസരിച്ച് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയ്ക്ക് 71,526 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു. അങ്ങനെ 272 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19,181 യൂണിറ്റായിരുന്നു വില്‍പ്പന. 2022 മെയ് മാസത്തില്‍ വിറ്റഴിച്ച 71,526 യൂണിറ്റുകളില്‍ 60,518 യൂണിറ്റുകളും ആഭ്യന്തര വിപണിയില്‍ വിറ്റു, ബാക്കിയുള്ള 11,008 യൂണിറ്റുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു എന്നുമാണ് കണക്കുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.