അനുദിന വിശുദ്ധര്‍ - ജൂണ്‍ 26
മത വിരോധിയായിരുന്ന ജൂലിയന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ ഉദ്യോഗസ്ഥരായിരുന്നു യോഹന്നാനും പൗലോസും. അക്കാലത്തെ റോമന്‍ മുഖ്യനും ക്രിസ്ത്യാനികളുടെ ബദ്ധവൈരിയുമായിരുന്ന അപ്രോണിയാനൂസിന്റെ കീഴില്‍ ഏതാണ്ട് എ.ഡി 362 ലാണ് ഇവരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതപ്പെടുന്നു.
ക്രിസ്തു ശിഷ്യന്‍മാരായിരുന്ന വിശുദ്ധ യോഹന്നാനോടും വിശുദ്ധ പൗലോസിനോടും പേരിന് സാദൃശ്യമുണ്ടെങ്കിലും അവരുമായി ഈ വിശുദ്ധര്‍ക്കു ബന്ധമില്ല.
ഇരുവരും ജീവിതത്തിലുടനീളം പുലര്‍ത്തിയ ക്ഷമയും നന്മയും വിശ്വസ്തതയും വഴി അവര്‍ ദൈവത്തിന് പ്രിയപ്പെട്ടവരായി മാറി. തന്റെ മഹത്വത്തിന്റെ സിംഹാസനത്തിലിരുന്നു ദൈവം അവരെ നോക്കുകയും അവരെ ശക്തിപ്പെടുത്തുവാനായി തന്റെ കരങ്ങള്‍ നീട്ടുകയും അവരുടെ വിജയത്തിന്റെ സന്തോഷകരമായ നിമിഷത്തില്‍ അമര്‍ത്യ കിരീടം അവരുടെ ശിരസില്‍ അണിയിക്കുകയും ചെയ്തു.
ഫാ. ഫ്രോണ്ടോ പ്രസിദ്ധീകരിച്ച പട്ടികയില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് റോമിലെ വിശുദ്ധ പത്രോസിന്റേയും പൗലോസിന്റേയും പഴയ ദേവാലയത്തിനരികിലായി ഈ വിശുദ്ധന്‍മാരുടെ നാമധേയത്തിലും ഒരു ദേവാലയം ഉള്ളതായി കരുതുന്നു.
വിശുദ്ധ ജെലാസിയൂസിന്റെയും മഹാനായ വിശുദ്ധ ഗ്രിഗറിയുടെയും ആരാധന ക്രമങ്ങളില്‍ ഈ വിശുദ്ധരോടുള്ള ഭക്തി പ്രകടമായിരുന്നു. കൂടാതെ പുരാതന ഗാല്ലിക്കന്‍ ആരാധന ക്രമങ്ങളിലും ഈ വിശുദ്ധരോടുള്ള ഭക്തിയാചരണങ്ങളുണ്ട്. അഞ്ചാം നൂറ്റാണ്ടിനു ശേഷം വിശുദ്ധ യോഹന്നാന്റെയും പൗലോസിന്റെയും നാമങ്ങള്‍ തിരുസഭയില്‍ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഇറ്റലിയിലെ ബബോളെനൂസ്
2. ഐറിഷുകാരനായ കോര്‍ബിക്കാന്‍
3. മെസോപ്പൊട്ടാമിയായിലെ ഡേവിഡ്
4. ദക്ഷിണ റഷ്യയിലെ ഗോത്തുകളുടെ ജോണ്‍
5. സ്പാനിഷ് ഗലീസിയായിലെ ഹെര്‍മോജിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26