മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം

മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം

മുംബൈ: മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇവരുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിനു തൊട്ടു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. ശിവസേനാ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തില്‍ പ്രതികാര നടപടിയായാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതെന്ന് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ആരോപിച്ചിരുന്നു.

ഷിന്‍ഡെയുടെ ആരോപണത്തിന് പിന്നാലെയാണ് 15 വിമത എംഎല്‍എമാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജിവയ്ക്കാതെ വിശ്വാസ വോട്ടെടുപ്പുമായി മുന്നോട്ടു പോകാനാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വിമത എംഎല്‍എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷ പിന്‍വലിച്ചുവെന്ന ആരോപണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിഷേധിച്ചു.

ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാല്‍ താക്കറെയുടെ പേര് ഷിന്‍ഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചിരുന്നു. പാര്‍ട്ടി വിട്ടിട്ടില്ലെന്നും ശിവസേന എന്ന പേരില്‍ പുതിയ വിഭാഗമായി പ്രവര്‍ത്തിക്കുമെന്നും വിമത എംഎല്‍എ ദീപക് കേസര്‍ക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. എന്നാല്‍ താക്കറെയുടെ പേര് ഉപയോഗിക്കാന്‍ വിമതര്‍ക്ക് അധികാരമില്ലെന്ന് ഉദ്ധവ് തിരിച്ചടിച്ചു.

ബാല്‍ താക്കറെ വികാരവും വൈകാരിക ഇടപെടലുമായി അണികളെ ചേര്‍ത്തു നിര്‍ത്താനാണ് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവിന്റെ ശ്രമം. വിമത മന്ത്രിമാരെ 24 മണിക്കൂറിനകം പദവിയില്‍ നിന്നു മാറ്റുമെന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.