ടെക്‌സാസില്‍ ആളിപ്പടര്‍ന്ന് കാട്ടു തീ; ഇരുന്നൂറ് ദിവസമായും അണയ്ക്കാനാകാതെ അഗ്നിശമന സേന

ടെക്‌സാസില്‍ ആളിപ്പടര്‍ന്ന് കാട്ടു തീ; ഇരുന്നൂറ് ദിവസമായും അണയ്ക്കാനാകാതെ അഗ്നിശമന സേന

ടെക്‌സാസ്: ടെക്‌സാസിലെ ഡാളസിന് പടിഞ്ഞാറ് ഭാഗത്ത് പാലോ പിന്റോ കൗണ്ടിയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണയ്ക്കാന്‍ കഴിയാതെ അഗ്നിശമന സേനയും പൊലീസും. 200 ദിവസമായി തീവ്ര ശ്രമം നടത്തിയിട്ടും ഏക്കര്‍ കണക്കിന് പ്രദേശത്ത് തീ ആളിപ്പടരുകയാണ്. ഉള്‍വന മേഖലയില്‍ പടര്‍ന്നുപിടിച്ച തീ അണയ്ക്കാന്‍ വായുമാര്‍ഗം നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.

'ഡെംപ്സി ഫയര്‍' എന്ന് നാമകരണം ചെയ്ത കാട്ടുതീ ഇതിനോടകം മിനറല്‍ വെല്‍സിന് പടിഞ്ഞാറുള്ള ഒരു ഗ്രാമപ്രദേശത്തെ 11,567 ഏക്കറില്‍ വ്യാപിച്ചു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 18 ശതമാനം പ്രദേശത്ത് മാത്രമേ തീ അണയ്ക്കാന്‍ സാധിച്ചിട്ടുള്ളു.

ശക്തമായ കാറ്റും വെയിലും തീ ആളിപ്പടരാന്‍ കാരണമായെന്നും ടെക്‌സസ് എ ആന്‍ഡ് എം ഫോറസ്റ്റ് സര്‍വീസിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഏഞ്ചല്‍ ലോപ്പസ് പോര്‍ട്ടിലോ പറഞ്ഞു. അഗ്നിശമന സേനയെ സഹായിക്കാന്‍ ഓസ്റ്റിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാഹനങ്ങളും ഇങ്ങോട്ട് അയച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.